തിരുവനന്തപുരം:സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കല്ലാട്ടുമുട്ട് ഓക്സ്‌ഫോർഡ് സ്‌കൂൾ സംഘടിപ്പിക്കുന്ന പിങ്ക് മാർക്കറ്റ് 27ന് ഓക്സ്‌ഫോർഡ് സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 11മുതൽ രാത്രി എട്ടു വരെയാണ് മാർക്കറ്റ്.വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ എസ്.അയ്യർ,നടി അഹാന കൃഷ്ണ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളാവും.സ്‌കൂൾ പ്രിൻസിപ്പൽ അസ്സാർ ഗോളൻഡജ്, മനേഷ് ബാബു, ആര്യ സുജിത്ത്, ജി.സന്ധ്യ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.