shelter

നെയ്യാറ്റിൻകര: ആലുംമൂട് കൗൺസിലർ മഞ്ചത്തല സുരേഷ് സ്വന്തംനിലയ്ക്ക് പണികഴിപ്പിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഈഴകുളം പുനരുദ്ധാരണത്തിന് കൊണ്ടിട്ടിരുന്ന കമ്പിയും സിമന്റും മോഷ്ടിച്ചവരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.