jilla-ayurvedha-hospiital

വർക്കല: ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് വർക്കല ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബും എൻ.എസ്.എസ് യൂണിറ്റും ജില്ലാ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്‌തമായി വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ഔഷധസസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തൽ, സൈക്കോളജി,ലൈഫ് സപ്പോർട്ട് ആൻഡ് എമർജൻസി മാനേജ്‌മന്റ് , ആയുർവേദ ചികിത്സകളും സർവീസുകളും പരിചയപ്പെടുത്തൽ, ആരോഗ്യപരമായ ഭക്ഷണം പരിചയപ്പെടുത്തൽ, വിവിധ മത്സരങ്ങൾ, ക്ലാസുകൾ തുടങ്ങിയവയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.ആയുർവേദമെന്ന വിഷയത്തിൽ ഉപന്യാസ മത്സരം,ക്വിസ് കോമ്പറ്റിഷൻ എന്നിവയിൽ വിജയിച്ച കുട്ടികൾക്ക് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ സമ്മാനം വിതരണം ചെയ്തു.സൗഹൃദ കോ-ഓർഡിനേറ്റർ ഡോ ഷോളി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.