തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 10-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനവീയം വീഥിയിൽ സംഘടിപ്പിച്ചു. നാഷണൽ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർമാരുടെ ഫ്ളാഷ്‌മോബോടുകൂടി പരിപാടി ആരംഭിച്ചു.

നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ജീവനക്കാർക്കുള്ള ഐടി ട്രെയിനിംഗ് എന്നിവ സംഘടിപ്പിച്ചു. ജീവനക്കാരുടെ ഇരുചക്രവാഹന റാലി നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി. പി.ആർ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ മിനി എസ്.പൈ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ പ്രിയ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.