നെയ്യാറ്റിൻകര: ഭാരതീയ ജനതാ യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ലാ കാര്യാലയത്തിൽ നേതൃയോഗം നടന്നു. യുവമോർച്ച സൗത്ത് ജില്ലാ പ്രസിഡന്റ്‌ ചൂണ്ടിക്കൽ ഹരിയുടെ അദ്ധ്യക്ഷതയിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ്‌ മുക്കംപാലമൂട് ബിജു,ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ബി.നായർ,അഡ്വ.മഞ്ചവിളാകാം പ്രദീപ്,യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ,ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു എന്നിവർ സംസാരിച്ചു.