മലയിൻകീഴ് : കേരള സഹൃദയ വേദി പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവുമായ ചാന്നാങ്കര എം.പി. കുഞ്ഞിന്റെ നിര്യാണത്തിൽ കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ, ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി ജനറൽ കലാ പ്രേമി ബഷീർ ബാബു,കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,പ്രേം നസീർ സുഹൃത്ത് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, കൃപ ചാരിറ്റീസ് ട്രഷറർ എം.മുഹമ്മദ് മാഹിൻ സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര തുടങ്ങിയവർ കുഞ്ഞിന്റെ വസതിയിലെത്തി അനുശോചിച്ചു.