വിഴിഞ്ഞം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ ക്യാൻസർ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ മംഗലത്തു കോണം എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയാണ് ക്യാമ്പ്. അദാനി ഫൗണ്ടേഷൻ, നിംസ് മെഡിസിറ്റി, തിരുവനന്തപുരം ആർ.സി.സി എന്നിവർ സംയുക്തമായാണ് ക്യാമ്പ്.കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും. കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തും.വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയ പ്രതാപൻ മുഖ്യാതിഥിയാകും.യൂണിയൻ വൈസ് പ്രസിഡന്റ് കസവുകട എസ്.സുശീലൻ,അനു രാമചന്ദ്രൻ, വിജേഷ് ആഴിമല,ആർ.വി.രാജേഷ്,എസ്.ജോയ്,കട്ടച്ചക്കുഴി ബി. രാധാകൃഷ്ണൻ,മുല്ലൂർ വിനോദ്കുമാർ ഗീത മധു,ഗീതമുരുകൻ,കട്ടച്ചൽക്കുഴി ശ്രീകുമാർ,രാജേഷ് കണ്ണംകോട്,ഷിജുകുമാർ.ജി, അജികുമാർ,ബാബു.സി.എസ്, ആർ.തുളസീധരൻ എന്നിവർ പങ്കെടുക്കും.