ssnmmh

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച മോഡുലാർ ഓപ്പറേഷൻ തിയേറ്റർ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ശുചിത്വം,സുരക്ഷ,കാര്യക്ഷമത എന്നിവയുടെ ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുന്ന തരത്തിലാണ് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ രൂപകല്പന ചെയ്തിരിക്കുന്നത്. ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു.ധർമ്മസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.ജോയി എം.എൽ.എ മുഖ്യാഥിതിയായി. ധർമ്മസംഘം ട്രസ്റ്റ്‌ ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി യോഗാനന്ദ,വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സ്മിത സുന്ദരേശൻ,ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എസ്.കെ. നിഷാദ്,മെഡിക്കൽ സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരൻ,അഡ്മിനിസ്റേറ്റീവ് ഓഫീസർ എസ്.ഷാജി എന്നിവർ സംസാരിച്ചു. തിയേറ്ററിന്റെ നിർമ്മാണം നടത്തിയ അമൻസ്കോ കമ്പനി ഭാരവാഹികളെയും ഓപ്പറേഷൻ തിയേറ്റർ ഇൻചാർജ് ഡോ. സാജിദിനേയും ചടങ്ങിൽ ആദരിച്ചു.