k

തിരുവനന്തപുരം: മലയാള ഭാഷാസാഹിത്യം ഇന്നത്തെ വളർച്ച കൈവരിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ച വ്യക്തിത്വങ്ങളാണ് എം.കെ.സാനുവും കെ.അയ്യപ്പപ്പണിക്കരുമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരം ലിറ്റററി സൊസൈറ്റിയുടെയും കൊല്ലം രചനാ ഫൗണ്ടേഷന്റെയും അഖില കേരള പുസ്തകപ്രേമി സംഘത്തിന്റെയും സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാനു മാഷ്- അയ്യപ്പപ്പണിക്കർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.കായംകുളം യൂനുസ്, ഡോ.അജയപുരം ജ്യോതിഷ് കുമാർ,അഡ്വ.ഇടിക്കുള സക്കറിയ, വി.എസ്.അജിത്, പ്രൊഫ.എം.ചന്ദ്രബാബു, എം.എം.സഫർ, ഡോ.അശ്വതി, ആർ.പി.നായർ എന്നിവർ പങ്കെടുത്തു.പ്രൊഫ.എം.ചന്ദ്രബാബു,ബി.ഷിഹാബ്, ഷീജ സാന്ദ്ര എന്നിവരെ ആദരിച്ചു.