
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധിക്ഷേപിച്ചെന്ന് കാട്ടി കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ഡിജിപിക്ക് പരാതി നൽകി. തിരുമലയിലെ കൗൺസിലറുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയതന്നെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നുമാണ് പരാതി. ഡി.ജി.പി പരാതി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.