
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 171-മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്തു വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഇന്ന് രാവിലെ 11ന് ശിവഗിരി മഠത്തിൽ വിതരണം ചെയ്യുമെന്ന് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.