norka

തിരുവനന്തപുരം: നോർക്ക കെയർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നും മുൻ പ്രവാസികളെ ഒഴിവാക്കുന്നത് നീതികേടാണെന്ന് എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ എസ്. അഹമ്മദ് പറഞ്ഞു. ഇങ്ങനെ പദ്ധതി നടപ്പിലാക്കിയാൽ അതിന്റെ ലക്ഷ്യം പാളുമെന്നും അതുകൊണ്ട് എല്ലാ പ്രവാസികളേയും ഉൾക്കൊള്ളുന്ന വിധത്തിൽ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.