
കുഴിത്തുറ: കഴിഞ്ഞ 10 വർഷമായി രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 70 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.ഡി.ബ്ലൂ.എയുടെ 17ാമത്തെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുഴിത്തുറ വി.എൽ.സി മൈതാനത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്യാകുമാരിയിലെ മണ്ണിൽ നിൽക്കുമ്പോൾ ശ്രീനാരായണ ഗുരു, തിരുവള്ളുവർ, അയ്യാ വൈകുണ്ഠസ്വാമി എന്നിവരുടെ ഓർമ്മകളാണ് വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി. പി.കെ. ശ്രീമതി, സുതാസുന്ദരരാമൻ, ബാലഭാരതി, ഉഷാ ഭാസി തുടങ്ങിയവർ പങ്കെടുത്തു.