mla

നെയ്യാറ്റിൻകര: ഗവ. ടൗൺ എൽ.പി.എസിലെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമായി എം.എൽ.എ ഫണ്ടിൽ നിന്ന് വാങ്ങിയ ബസിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ. സാദത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ ബിജു പ്രഭ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ഷിബു,അജിത,എ.ഇ.ഒ സുന്ദർദാസ്,പി.ടി.എ പ്രസിഡന്റ് കുമാരി ജ്യോതി, മുൻ പ്രഥമാദ്ധ്യാപകൻ അജികുമാർ,പൂർവവിദ്യാർത്ഥികളായ മുൻ നഗരസഭ ചെയർമാൻ കെ.ആർ.പത്മകുമാർ,മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. കേശവൻകുട്ടി,ശബരിനാഥ് രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സൗമ്യ

എന്നിവർ പങ്കെടുത്തു.