നേമം: പൊലീസുകാരൻ പ്രതിയായ കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ആക്ഷേപമുയർന്നിരിക്കേ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ നേമം പൊലീസ് ഒത്താശ ചെയ്യുന്നതായി പരാതിക്കാരുടെ കുടുംബം.
വെള്ളായണി, പെരിങ്ങമ്മലയിൽ താമസിക്കുന്ന കുടപ്പനക്കുന്നു വില്ലേജ് ഓഫീസറായ ബിനോഷിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിലാണ് പ്രതിയായ കരമന പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുമേഷിനെ രക്ഷിക്കാൻ നേമം പൊലീസ് ശ്രമിക്കുന്നത്.
പരാതി നൽകിയിട്ടും, തൊണ്ടി ആയുധം കണ്ടെത്താനോ, ഒളിവിൽ പോയെന്നു പറയുന്ന പ്രതിയെ കണ്ടെത്താനോ പൊലീസ് യാതൊന്നും ചെയ്യുന്നില്ലെന്ന് കുടുംബം പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 18ന് വൈകിട്ടാണ് സംഭവമുണ്ടായത്. വെട്ടുകൊണ്ട ബിനോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.