തിരുവനന്തപുരം: കവടിയാർ അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകംടാക്സ് ഓഫീസിനു സമീപത്ത് വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിൽ നടത്താനിരുന്ന അറ്റകുറ്റപ്പണി മാറ്റിവച്ചു. കനത്ത മഴയും ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നലെ രാത്രി 10 മുതൽ നടത്താനിരുന്ന പണി മാറ്റിവച്ചത്. അതിനാൽ കുടിവെള്ള വിതരണം നിറുത്തിവയ്ക്കില്ല.
പേരൂർക്കട,ഊളൻപാറ,പൈപ്പിന്മൂട്,ശാസ്തമംഗലം,വെള്ളയമ്പലം,കവടിയാർ,കുറവൻകോണം,പട്ടം, ഗൗരീശപട്ടം,മുറിഞ്ഞപാലം,കുമാരപുരം,പരുത്തിപ്പാറ,മുട്ടട,അമ്പലമുക്ക്,കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നിവിടങ്ങളിൽ ഇന്ന് വൈകിട്ട് 6വരെ ജലവിതരണം മുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് പിന്നീട് അറിയിക്കും.