തിരുവനന്തപുരം:യു.കെ.യിൽ സ്വകാര്യ കമ്പനിയുടെ അവാർഡ് ലഭിച്ച നഗരസഭാ മേയർ വീരപ്പൻ സ്മാരക അവാർഡിന് അർഹയാണെന്ന് മുൻ എം.പി കെ.മുരളീധരൻ. നഗരസഭയുടെ അഴിമതിക്കും വികസന തട്ടിപ്പിനുമെതിരെ നഗരസഭാ കവാടത്തിൽ കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മന്ത്രി കുട്ടികൾക്ക് നല്കുമെന്നുപറഞ്ഞ മെനുപോലെയാണ് നഗരസഭയിൽ ജോലികൾ നല്കുന്നത്.നാല് ലോഡ് മണൽ വേണ്ടിടത്ത് രണ്ട് ലോഡ് അനുവദിക്കും.ബാക്കി മണലിനുവേണ്ടി കൗൺസിലർ പരസ്യമായി കൈക്കൂലി വാങ്ങും. സി.പി.എം കൗൺസിലർ രാജിവച്ചപ്പോൾ ബി.ജെ.പി കൗൺസിലർ ആത്മഹത്യ ചെയ്തു. ഈനാംപേച്ചി ഭരിക്കുന്ന നഗരസഭയിൽ പ്രതിപക്ഷമായ ബി.ജെ.പി മരപ്പട്ടിയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എസ്.ശിവകുമാർ, ജി.സുബോധൻ, ജി.എസ്.ബാബു, പി.പത്മകുമാർ, ജോൺസൺ ജോസഫ്, കൈമനം ടി.ശരത്ചന്ദ്രപ്രസാദ്, എം.എ.വാഹീദ്, വർക്കല കഹാർ, പി.കെ.വേണുഗോപാൽ, മണക്കാട് സുരേഷ്, ആറ്റിപ്ര അനിൽ, ചെമ്പഴന്തി അനിൽ, ജോൺ വിനേഷ്യസ്, ജെ.എസ്.അഖിൽ, കമ്പറ നാരായണൻ, ആർ.ഹരികുമാർ, അണിയൂർ പ്രസന്നകുമാർ, വെള്ളൈക്കടവ് വേണുകുമാർ, കുമാരപുരം രാജേഷ്, പാറ്റൂർ സുനിൽ, കരുംകുളം ജയകുമാർ, കെ.പി.അജിത്‌ലാൽ, സേവ്യർ ലോപ്പസ്, എം.ശ്രീകണ്ഠൻ നായർ, സുഭാഷ് കുടപ്പനക്കുന്ന്, പി.സുബൈർ, സി.ശ്രീകല, എം.എസ്.അനിൽ, നദീറാ സുരേഷ്, അഭിലാഷ് ആർ. നായർ, കെ.വി.അഭിലാഷ്, ചെറുവയ്ക്കൽ പത്മകുമാർ, ഷിഹാബുദീൻ കാര്യത്ത്, എൻ.ദേവരാജൻ, സി.ജയചന്ദ്രൻ, കൊഞ്ചിറവിള വിനോദ്, പൂജപ്പുര സതികുമാർ, കൗൺസിലർമാരായ ആക്കുളം സുരേഷ്, എസ്.സതികുമാരി, വനജാ രാജേന്ദ്രബാബു, മേരിപുഷ്പം, മിലാനി പെരേര, സെറാഫിൻ ഫ്രെഡി തുടങ്ങിയവർ നേതൃത്വം നൽകി.