photo

പാലോട്: മഴ കനത്തതോടെ ജനവാസ മേഖലയിൽ പാമ്പ് ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറിനുള്ളിൽ പാലോട് മേഖലയിൽ നിന്ന് ഒരു രാജവെമ്പാലയെയും ഒരു പെരുമ്പാമ്പിനെയുമാണ് ഫോറസ്റ്റ് ആർ.ആർ.ടി ടീം പിടികൂടിയത്. രാവിലെ 10ഓടെ ഇലവുപാലം സ്വദേശി വിനോദ് ഷായുടെ വീട്ടുമുറ്റത്തെ ചെടികൾക്കിടയിൽ നിന്ന് 8 അടി നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.12 മണിയോടെ മണ്ണൂർ ഭാഗത്ത് ലൈലയുടെ വസ്തുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് 10 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ കാണ്ടെത്തിയത്. ഉടൻ പാലോട് ഫോറസ്റ്റ് ആർ.ആർ.ടി.ടീം അംഗങ്ങളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഭിമന്യു, ഷൺമുഖദാസ്,ആർ.ആർ.ടി ടീം അംഗങ്ങളായ ജയപ്രകാശ്, പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാമ്പുകളെ പിടികൂടി ഉൾവനത്തിലേക്ക് തുറന്നു വിട്ടു.