
വിഴിഞ്ഞം: എസ്.എൻ.ഡി.പി യോഗം മേഖല സമ്മേളനം പെരിങ്ങമ്മല ശ്രീനാരായണീയം കൺവെൻഷൻ സെന്ററിൽ നടന്നു. മേഖല കൺവീനർ പെരിങ്ങമ്മല എസ്.സുശീലന്റെ അദ്ധ്യഷതയിൽ കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പുന്നമൂട് സുധാകരൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വിജേഷ് ആഴിമല,ജോയിന്റ് സെക്രട്ടറി വിധിൻ പെരിങ്ങമ്മല,സൈബർ സേന യൂണിയൻ ചെയർമാൻ കട്ടച്ചൽക്കുഴി ശ്രീകുമാർ,അരുൺസാഗർ മംഗലത്തുകോണം,പെരിങ്ങമ്മല ശാഖ സെക്രട്ടറി എ.വി. അശോകകുമാർ,പ്രസിഡന്റ് എസ്.കെ.ശ്രീകണ്ഠൻ എന്നിവർ പ്രസംഗിച്ചു.