
ആറ്റിങ്ങൽ: അമൃത സ്കൂളിൽ ഓറഞ്ച് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു.കുട്ടികളും അദ്ധ്യാപികമാരും രക്ഷകർത്താക്കളും ഓറഞ്ച് നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചാണ് സ്കൂളിലെത്തിയത്. കിൻഡർ ഗാർഡനിലെ കുട്ടികൾ ഓറഞ്ച് കളറിലുള്ള ഫലവർഗങ്ങളുടെയും പച്ചക്കറികളുടെയും പൂക്കളുടെയും ഗുണങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ സഞ്ജീവ്.എസ്, ചെയർമാൻ എൻ.മോഹൻ, വൈസ് പ്രിൻസിപ്പൽ ലതിക മോഹൻ, രമാദേവി.ആർ.എസ്, സിന്ധുറാണി.പി.വി, ദീപ.ഡി.പി തുടങ്ങിയവർ നേതൃത്വം നൽകി.