തിരുവനന്തപുരം: ജയിലുകളെ മനുഷ്യത്വപരമാംവിധം ക്രിയാത്മകമാക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ, പരിശീലനം പൂർത്തിയാക്കിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ പാസിംഗ്ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

രാവിലെ മുതൽ നിറുത്താതെയുള്ള മഴയിലും പാസിംഗ് ഔട്ട് പരേഡും നടപടിക്രമങ്ങമെല്ലാം കൃത്യമായി പൂർത്തിയാക്കി. തങ്ങളുടെ ഉറ്റവരുടെ പാസിംഗ് ഔട്ട് പരേഡ് ഗാലറിയിൽ ഇരുന്ന് ബന്ധുക്കൾ അഭിമാനത്തോടെ കണ്ടു. 101 പേരാണ് പരിശീലനം പൂർത്തിയാക്കി അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായത്. ഇവരിൽ 9 ബിരുദാനന്തര ബിരുദധാരികളും 77 ബിരുദധാരികളും ആറു ഡിപ്ലോമക്കാരുമുണ്ട്. പരിശീലനവേളയിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡ് മുഖ്യമന്ത്രി വിതരണം ചെയ്തു.