
പാറശാല: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാറശാല, ചെങ്കൽ ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പാറശാല പൊലീസ് സ്റ്റേഷൻ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
അഡ്വ.എസ്.ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ്, കെ.പി.സി.സി സെക്രട്ടറിമാരായ ഡോ.ആർ.വൽസലൻ,എം.ആർ.സൈമൺ,വട്ടവിള വിജയൻ,ഗോപാലകൃഷ്ണൻ നായർ,ബാബുക്കുട്ടൻ നായർ,കൊറ്റാമം വിനോദ്,പാശാല സുധാകരൻ,നിനോ അലക്സ്,ഭുവനചന്ദ്രൻ നായർ,ശ്രീധരൻ നായർ,കൊല്ലിയോട് സത്യനേശൻ, ബ്രഹ്മിൻചന്ദ്രൻ,അനുപ് പാലിയോട് തുടങ്ങിയവർ സംസാരിച്ചു.