നേമം: നൃത്താദ്ധ്യാപകൻ മഹേഷ് സ്വകാര്യാശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിലിന് രൂപം നൽകി.പൊലീസ് അന്വേഷണം നടത്താത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും,ഡി.ജി.പിക്കും നിവേദനം നൽകാനും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനും ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ശാന്തിവിള മുജീബ് റഹ്‌മാൻ,രാജേന്ദ്രൻ,ശാന്തിവിള വിനോദ് എന്നിവർ സംസാരിച്ചു.