തിരുവനന്തപുരം: ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മേഖലയിൽ കേരളം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നീതി ആയോഗും ആർ.എം.ഐയുമായി ചേർന്ന് കെ.എസ്.ഇ.ബി നടത്തിയ ദി ശൂന്യ ഇവി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹയാത്ത് റീജൻസിയിൽ നടന്ന കോൺക്ളേവിൽ ആർ.എം.ഐ മാനേജിംഗ് ഡയറക്ടർ അക്ഷിമാ ഗാതെ, നീതി ആയോഗ് ഉപദേശകൻ സുധേന്ദു ജെ. സിൻഹ, കെ.എസ്.ഇ.ബി ചെയർമാൻ മിൻഹാജ് ആലം, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ കെ.ആർ. ജ്യോതിലാൽ, പുനീത് കുമാർ, അനെർട്ട് സി.ഇ.ഒ ഹർഷിൽ ആർ. മീണ, കെ.എസ്.ഇ.ബി ഡയറക്ടർ സജീവ് ജി. എന്നിവർ സംസാരിച്ചു.