pathmakshiamma

വിതുര: കൊപ്പം അഭിരാമത്തിൽ ആർ.പത്മാക്ഷിഅമ്മ (80) ഇനിയും ജീവിക്കും. തന്റെ കണ്ണുകളിലൂടെ. പത്മാക്ഷിഅമ്മയുടെ ആഗ്രഹമായിരുന്നു മരണാനന്തരം കണ്ണുകൾ ദാനം ചെയ്യണമെന്നത്. അതിൻപ്രകാരം നേത്രബാങ്കിൽ സമ്മതപത്രവും മുൻകൂറായി നൽകിയിരുന്നു. ഇന്നലെ പത്മാക്ഷിഅമ്മ മരിച്ചതോടെ അമ്മയുടെ ആഗ്രഹപ്രകാരം കണ്ണുകൾ നേത്രബാങ്ക് ഏറ്റുവാങ്ങി. പത്മാക്ഷിഅമ്മയുടെ ഭർത്താവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലനേതാവും റിട്ട.ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനുമായ തള്ളച്ചിറ വാറുവിളാകത്ത് വീട്ടിൽ പി.രാമചന്ദ്രൻനായർ കഴിഞ്ഞ വർഷം സെപ്തംബർ 23നാണ് മരിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകളും തിരുവനന്തപുരം നേത്രബാങ്കിന് നൽകിയിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ സമ്മതപ്രകാരം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാട്ടമിവിഭാഗത്തിനും കൈമാറിയിരുന്നു. പത്മാക്ഷിഅമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു. മക്കൾ: കെ.എസ്.ആർ.ടി.സി വിതുര ഡിപ്പോ കണ്ടക്ടറും സി.ഐ.ടി.യു നേതാവും വിതുര ഗവ.ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റുമായ ആർ.രവിബാലൻ,പരേതനായ രാധാകൃഷ്ണൻനായർ,ശശികുമാർ,മൃദുലകുമാരി.