a

തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പൊലീസ്. എല്ലാ ജില്ലാ പൊലീസ് ആസ്ഥാനത്തും ഇന്ന് (27ന്) സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി പൊലീസുദ്യോഗസ്ഥരുടെയും ബാങ്ക് മാനേജർമാരുടെയും യോഗം ചേരും. സംശയാസ്പദമായ അക്കൗണ്ടുകൾ, എ.ടി.എം വഴിയുള്ള പണം പിൻവലിക്കൽ, ചെക്കുപയോഗം, ഡിജിറ്റൽ പണം തട്ടിപ്പ് എന്നിവ നിരീക്ഷിക്കാനും മുൻകരുതലെടുക്കാനുമുള്ള നടപടികൾ ചർച്ച ചെയ്യും.