കല്ലമ്പലം: പള്ളിക്കൽ ആനകുന്നം പുളിമാത്ത് തൃബ്ഭരണിക്കാവ് ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9 ന് നവഗ്രഹ പൂജ, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6.30 ന് ശനീശ്വര പൂജ തുടർന്ന് ഗുരുവന്ദനം. 28 ന് രാവിലെ 10.30 ന് പാർവ്വതി പരിണയ ഘോഷയാത്ര. തുടർന്ന് സമൂഹ വിവാഹം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6.30 ന് എം.കെ ഉണ്ണിത്താൻ കുഞ്ചാളമ്മ പുരസ്ക്കാര സമർപ്പണം. 29 ന് രാവിലെ 10 ന് മഹാ സുദർശന ഹോമം തുടർന്ന് മാതൃപൂജ, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 7.30 ന് കാളിപൂജ. 30 ന് രാവിലെ 8.30 ന് നവാക്ഷരിഹോമം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6 ന് ഉമാമഹേശ്വര പൂജ. ഒക്ടോബർ 1 ന് രാവിലെ 10 ന് ത്രിശക്തി പൂജ, 11 ന് ആനയൂട്ട്‌, ഗജ പൂജ, 11.30 ന് അവഭൃഥസ്നാന ഘോഷയാത്ര, ഉച്ചയ്ക്ക് 12 ന് അന്നദാനം.