
തിരുവനന്തപുരം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജന കമ്മിഷൻ സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് കണ്ണൂരിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 15,000, 10,000, 5,000 രൂപയും നാല് മുതൽ എട്ടാംസ്ഥാനം വരെ 3,000 രൂപയുമാണ് സമ്മാനത്തുക.15 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം 33), നേരിട്ടോ നൽകാം. അവസാന തീയതി ഒക്ടോബർ അഞ്ച്. വിവരങ്ങൾക്ക്: 04712308630.