
ആര്യനാട്:വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ റിമാൻഡുചെയ്തു.ആര്യനാട് പറണ്ടോട് തട്ടാംവിളാകത്ത് വീട്ടിൽ നജീം(29)ആണ് റിമാൻഡിലായത്.ഇക്കഴിഞ്ഞ ബുധനാഴ്ച 3.30 ഓടെ തൊളിക്കോട് മലയടിയിലാണ് സംഭവം. കസ്റ്റഡിയിൽ ആയ പ്രതി പൊലീസ് സ്റ്റേഷനുള്ളിൽ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ബന്ധുവീട്ടിൽ എത്തിയിരുന്ന പ്രതി ഇരയുടെ വീടിന് സമീപത്താണ് വാഹനം നിർത്തിയിടുന്നത്.പതിവുപോലെ ഇവിടെ വാഹനം നിർത്തിയപ്പോൾ വൃദ്ധ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ എത്തിയ ഭർത്താവാണ് പ്രതി ഉപദ്രവിക്കുന്നത് കണ്ടത്. ഉടൻതന്നെ ഇയാളെ തടഞ്ഞു വയ്ക്കുകയും നാട്ടുകാരെ കൂട്ടി ആര്യനാട് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.