ബാലരാമപുരം: ബാലരാമപുരം ഹാൻഡ്ലൂം പ്രൊഡ്യൂസേഴ്സ് കമ്പനി സംഘടിപ്പിക്കുന്ന വിവേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നാളെ ബാലരാമപുരത്ത് എത്തും. ബാലരാമപുരം വ്യാപാരഭവനിൽ വൈകിട്ട് 3.30നാണ് വീവേഴ്സ് മീറ്റ് നടക്കുന്നത്. കമ്പനിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയത്തിന്റെ അംഗീകാരത്തിൽ നൽകുന്ന പഹചാൻ കാർഡി (വീവേഴ്സ് കാർ)​ന്റെ വിതരണവും വീവേഴ്സ് മുദ്രാ ലോൺ വിതരണവും ഗവർണർ നിർവഹിക്കും.മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.കമ്പനി ചെയർമാൻ പുന്നക്കാട് ബിജു സ്വാഗതം പറയും.നബാർഡ് ചെയർമാൻ കെ.വി.ഷാജി മുഖ്യപ്രഭാഷണം നടത്തും.കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ പ്രസംഗം നടത്തും. കമ്പനി സി.ഇ.ഒ വിശാഖ്.വി.എസ് നന്ദി പറയും.