തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 11ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ശാഖാ നേതൃത്വസംഗമം വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് അമ്പലത്തറ,ഇടയാർ,വടുവൊത്ത്,മുട്ടത്തറ,വള്ളക്കടവ്,വലിയതുറ,തോപ്പിനകം എന്നീ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം ഒക്ടോബർ 2ന് വൈകിട്ട് 5ന് എസ്.എൻ.ഡി.പി യോഗം വടുവൊത്ത് ശാഖാമന്ദിരത്തിൽ സി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കും.അഡ്വ.സിനിൽ മുണ്ടപ്പള്ളി,ശാഖാ ഭാരവാഹികളായ ഡി.സുരേന്ദ്രൻ, വി.വിശ്വലാൽ,കെ.കെ.വേണുഗോപാലൻ,മനോഹരൻ,എൻ.ആർ.ദേവൻ,അനോദ്,തോട്ടം എൻ.വിശ്വനാഥൻ,പത്മഭൂഷൻ,വിജയകുമാർ,രതീഷ് ഇടയാർ എന്നിവർ സംസാരിക്കും.വി.ഷിബു സ്വാഗതവും അരുൺ അശോക് നന്ദിയും പറയുമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.