
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ തലത്തിൽ മികവു പുലർത്തുന്ന കോളേജുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 'മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്' മാർ ഇവാനിയോസ് കോളേജ് കരസ്ഥമാക്കി. നാക് അക്റഡിറ്റേഷൻ അഞ്ചാം സൈക്കിളിൽ ഏറ്റവും ഉയർന്ന റാങ്കായ എ++ ഉം ദേശീയ റാങ്കിംഗിൽ കോളേജ് വിഭാഗത്തിൽ 61-ാം റാങ്കും നേടിയാണ് ഇവാനിയോസ് കോളേജ് അവാർഡ് കരസ്ഥമാക്കിയത്. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മന്ത്റി ഡോ.ആർ.ബിന്ദുവിൽനിന്ന് പ്രിൻസിപ്പൽ ഡോ.മീരാ ജോർജ് അവാർഡ് ഏറ്റുവാങ്ങി. ബർസാർ ഫാ.തോമസ് കൈയ്യാലക്കൽ, ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.ദീപ്തി അലക്സ് എന്നിവർ പങ്കെടുത്തു.