
തിരുവനന്തപുരം:മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ വി.വി.ഗിരി ദിനപ്പത്രങ്ങളിലും വാരികകളിലുമായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം കതിരും പതിരും എന്ന പുസ്തകം 28ന് വൈകിട്ട് 3.30ന് വൈ.എം.സി.എ ഹാളിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പ്രകാശനം ചെയ്യും.ചരിത്രകാരനും എസ്.എൻ.ഡി.പി യോഗം മുൻ വൈസ് പ്രസിഡന്റുമായ ജി.പ്രിയദർശൻ പുസ്തകം ഏറ്റുവാങ്ങും.വി.വി.വിജയൻ അദ്ധ്യക്ഷത വഹിക്കും.റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താത്താൽമോളജി ഡയറക്ടർ സി.എസ്.ഷീബ,തുമ്പമൺ തങ്കപ്പൻ,ഡോ.എം.രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.