ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ ജംഗ്ഷൻ ജ്വാല 2.0 ഇന്ന് മംഗലപുരം സഫ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം കവയത്രി എം.ആർ. ജയഗീത നിർവഹിക്കും. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളകം അദ്ധ്യക്ഷത വഹിക്കും. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈബി. എസ്.ആർ പദ്ധതി വിശദീകരിക്കും. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ബീന.ബിയെ ആദരിക്കും. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനീജ കെ.എസ്,തിരുവനന്തപുരം അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ചാർജ് സ്വപ്ന.സി, സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ.ഷാനിഫാ ബീഗം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല,ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്നീം പി.എസ്,ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്,ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.ഷീല,ജെ.ബിനി,ജുമൈലാബീവി,ബിന്ദു ബാബു,ശ്രീലത.എസ്,ജയ.എസ്,ഖുറൈഷാബീവി,എസ്.കവിത,മീന അനിൽ ആർ.ആർ,പോത്തൻകോട് ഐ.സി.ഡി.എസ് സി.ഡി.പി.ഒ സീമ തമ്പി തുടങ്ങിയവർ പങ്കെടുക്കും. മംഗലാപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വനജകുമാരി സ്വാഗതവും കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ മോനിഷ.എം നന്ദിയും പറയും. രാത്രി 7ന് നാടകം.