
വർക്കല: യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് - നഗരസഭ ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് കുറ്റപത്ര സമർപ്പണവും പ്രചരണ സദസും സംഘടിപ്പിച്ചു. വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന സദസ് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബി.ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഷിബു,മുൻ എം.എൽ.എ വർക്കല കഹാർ,യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണു ഗോപാൽ,അഡ്വ.കൃഷ്ണകുമാർ,അഡ്വ.ബി.ഷാലി,എം.എം. താഹ,എം.എൻ.റോയി,കെ.രഘുനാഥൻ,താജുദ്ദിൻ അഹ്മദ്, ആറ്റിങ്ങൽ സുരേഷ്,എസ്.അൻവർ,എസ്.പ്രശാന്ത് എന്നിവർ പങ്കെടുത്തു.