വെഞ്ഞാറമൂട്: രംഗപ്രഭാതിന്റെ സ്ഥാപകനായ കെ. കൊച്ചു നാരായണ പിള്ളയുടെ 18-ാം ചരമ ദിനത്തോടനുബന്ധിച്ച് 29 മുതൽ ഒക്ടോബർ 3 വരെ സാംസ്കാരികോത്സവം സംഘടിപ്പിക്കുമെന്നും ഈ വർഷത്തെ ഗുരു കൊച്ചു നാരായണ പിള്ള പുരസ്കാരം നാടക കൃത്തും കവിയുമായ പിരപ്പൻകോട് മുരളിക്ക് സമ്മാനിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 50,​000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 29ന് വൈകിട്ട് 6.30ന് പൂജവയ്പ് മഹോത്സവം. ഡോ. ശ്രീലേഖ ശിവൻ ഉദ്ഘാടനം ചെയ്യും. രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്.ഗീത അദ്ധ്യക്ഷത വഹിക്കും.ഡോ. എം.എസ്. ശ്രീലാ റാണി സ്വാഗതം പറയും. പി.വി ശിവൻ മുഖ്യ അതിഥിയാകും.എസ്.ഹരീഷ് നന്ദി പറയും. രാത്രി 7.30ന് സംഗീതാർച്ചന അരങ്ങേറ്റം. 30ന് വൈകിട്ട് 6.30ന് നൃത്താർച്ചന. ഒക്ടോബർ 1ന് വൈകിട്ട് 6.30ന് ഗുരു കെ കൊച്ചു നാരായണപിള്ള അനുസ്മരണ സമ്മേളന ഉദ്ഘാടനം, സ്മാരക മന്ദിര ഉദ്ഘാടനം, പ്രതിമ അനാച്ഛാദനം എന്നിവ എ.എ റഹിം എം.പി നിർവഹിക്കും. പിരപ്പൻകോട് മുരളിക്ക് കൊച്ചു നാരായണ പിള്ള സ്മാരക പുരസ്കാര സമർപ്പണവും കെ. കൊച്ചു നാരായണപിള്ള അനുസ്മരണ പ്രഭാഷണവും കെ. ജയകുമാർ നിർവഹിക്കും. രമണി പി.നായർ,ബീനാ രാജേന്ദ്രൻ,എം.ആർ. ഗോപകുമാർ,എം.വി.ഗോപകുമാർ,എം.കെ.ഗോപാലകൃഷ്ണൻ,പ്രൊഫ. ഷാജി വാമനപുരം എന്നിവർ പങ്കെടുക്കും. ഒക്ടോബർ 2ന് രാവിലെ 8ന് വിദ്യാരംഭം,10ന് ഗാന്ധി ജയന്തി ആഘോഷം,വൈകിട്ട് 6.30ന് ഭാരത നാട്യകച്ചേരി,ഒക്ടോബർ 3ന് വൈകിട്ട് 7ന് നാടകം മയിൽപ്പീലി.