തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നം പരിഹരിക്കുകയെന്ന ബി.ജെ.പി സമീപനം ഉൾക്കൊണ്ടിട്ടുള്ള നേതാവായിരുന്നു തിരുമല അനിലെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരുമല അനിൽ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മവിശ്വാസവും പ്രായോഗിക രാഷ്ട്രീയ സമീപനവും ഉറച്ച ആശയബോധവുമുള്ള നേതാവിനെയും കൗൺസിലറെയുമാണ് തിരുമല അനിലിന്റെ വേർപാടോടെ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
തിരുമല അനിലിന്റെ മരണത്തിനുമേൽ രാഷ്ട്രീയം കലർത്താനുള്ള ഹീനമായ ശ്രമങ്ങൾ വിലപോകില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പപ്പനംകോട് സജി, സിമി ജ്യോതിഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എം.ആർ.ഗോപൻ, കൗൺസിലർ അശോക് കുമാർ, ആർ.എസ്.എസ് തിരുവനന്തപുരം വിഭാഗം കാര്യവാഹ് അനീഷ് തുടങ്ങിയവർ പങ്കെടുത്തു.