തിരുവനന്തപുരം: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജും കേരള ഹാർട്ട് ഫൗണ്ടേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സും സംയുക്തമായി ഇന്ന് ലോക ഹൃദയദിന പരിപാടികൾ നടത്തുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ്,ഡോ.സിബു മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7ന് മ്യൂസിയം കോമ്പൗണ്ട് പ്രവേശന കവാടത്തിൽ ഫ്ലാഷ് മോബ്,ഹൃദയദിന വാക്കത്തോൺ സംഘടിപ്പിക്കും.വാക്കത്തോൺ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ സമാപിക്കും.തുടർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ്,ബോധവത്കരണ ക്ളാസുകൾ.ക്യാമ്പിൽ ഹൃദ്രോഗ പരിശോധനാ ക്യാമ്പും 200 പേർക്ക് രക്ത പരിശോധനയും നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 7.30ന് മുമ്പായി രജിസ്ട്രേഷൻ കൗണ്ടറിലെത്തണം.