
കല്ലമ്പലം: ഞെക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1982 എസ്.എസ്.എൽ.സി കൂട്ടായ്മ 'സംഗമം 82"ന്റെ ഓണാഘോഷ പരിപാടികൾ ചെറുന്നിയൂർ പുതുവൽ തീരം റിസോർട്ടിൽ നടന്നു. പ്രസിഡന്റ് കെ.കെ.സജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി അജിത,സംഘാടക സമിതി ജനറൽ കൺവീനർ നിസാർ,ട്രഷറർ രാജേന്ദ്ര ബാബു,പ്രോഗ്രാം കൺവീനർ രാജേഷ് എം.ജി, മിനി ജി.എസ് തുടങ്ങിയവർ പങ്കെടുത്തു. മാവേലി വേഷത്തിലെത്തിയ ഗ്രൂപ്പംഗവും കലാകാരനുമായ കല്ലമ്പലം ദേവദാസ് എല്ലാവർക്കും ഓണസമ്മാനം വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്തി സമ്മാനവിതരണവും നടത്തി.