ഹോമിയോ അലോട്ട്മെന്റ്
തിരുവനന്തപുരം: ഗവ.ഹോമിയോ കോളേജുകളിലെ പി.ജി.കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഒക്ടോബർ 1ന് വൈകിട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റും ഹയർഓപ്ഷനുകളും റദ്ദാക്കും. വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ- 0471 2332120, 2338487.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്
തിരുവനന്തപുരം:കേരള സർവകലാശാല കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ ഭാഷാപരവും സാംസ്കാരികവുമായ അറിവ് രേഖപ്പെടുത്താൻ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ നിയമിക്കുന്നു. ഭാഷാശാസ്ത്രം,ഇംഗ്ലീഷ്,നരവംശശാസ്ത്രം,സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം,സസ്യശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർ ഒക്ടോ.3ന് രാവിലെ 11ന് സാമ്പത്തികശാസ്ത്ര വകുപ്പിൽ രേഖകൾ സഹിതം ഇന്റർവ്യൂവിനെത്തണം.ഫോൺ: 9496935355