
വർക്കല: വിജയദശമിദിനത്തിൽ വർക്കല നാരായണ ഗുരുകുലത്തിൽ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം എഴുതിക്കും.ഒക്ടോബർ 2ന് രാവിലെ 9.30ന് ഹോമത്തിനുശേഷമാണ് വിദ്യാരംഭം.വിജയദശമിയിൽ വിദ്യാരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗുരു പ്രഭാഷണവും നടത്തും.