നേമം: പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂൾ 1988 ബാച്ച് പൂർവ വിദ്യാർത്ഥി ഓണാഘോഷം ക്രൈംബ്രാഞ്ച് എസ്‌.പി നാസറുദീൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ മടവൂർ ശശി, മോഹനൻ, ബേബി, എന്നിവർ ഭദ്രദീപം തെളിയിച്ചു. എസ്‌.എസ്‌.എൽ.സി, പ്ലസ് ടു വിജയികളായ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പനവിള രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. ഷാമിലബീവി, രാജി, അനിൽകുമാർ .കെ, പാപ്പനംകോട് അൻസാരി, അനിൽകുമാർ, ഷജീല, ശ്രീലേഖ, ബാബു സുനിൽ, രാജീവ്‌, മധു, റഹീം തുടങ്ങിയവർ സംസാരിച്ചു.