തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പെർഫോമൻസ് ഓഡിറ്റ് നിറുത്തലാക്കി പകരം ഇന്റേണൽ വിജിലൻസ് സംവിധാനം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നാളെ തദ്ദേശവകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. തുടർന്ന് നടത്തുന്ന ധർണ രാവിലെ 11ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമനും അറിയിച്ചു.