
തിരുവനന്തപുരം:സംസ്ഥാനത്തെ ഭരണമാറ്റത്തിന് അധികദൂരമില്ലെന്ന് സി.സദാനന്ദൻ എം.പി പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ 39ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വൈരാഗ്യത്തിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ പ്രവർത്തകർക്കു നേരെ ഇടതു പക്ഷം നടത്തുന്ന പ്രതികാര നടപടികളിൽ പതറാത്തവരാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാർ എന്ന് അദ്ദേഹം പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ പ്രസിഡന്റ് ടി.ഐ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി ജി.മഹാദേവൻ, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് പ്രസിഡന്റ് ബി.എസ്.ഭദ്രകുമാർ, ഫെഡറേഷൻ ഓഫ് യൂണിവേഴ്സ്റ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് എസ്.അരുൺകുമാർ,ഗസറ്റഡ് ഓഫീസേഴ്ൽ സംഘ് സെക്രട്ടറി ടി.എൻ.രമേശ്,എൻ.ടി.യു സംസ്ഥാന സെക്രട്ടറി എ.അരുൺകുമാർ, പി.എസ്.സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് പ്രദീപ്കുമാർ, പ്രസ് വർക്കേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ജയപ്രസാദ് എന്നിവർ സംസാരിച്ചു.