തിരുവനന്തപുരം: ദേശീയ ബാലതരംഗവും കേരള ഗാന്ധി സ്മാരകനിധിയുമായി ചേർന്ന് ഒക്ടോബർ 2ന് ഒരുക്കുന്ന ആദ്യാക്ഷരവേദിയിൽ ഗുരുക്കന്മാർ ആദ്യക്ഷരം എഴുതിക്കും. ഇതോടൊപ്പം കലാപഠനവും ആരംഭിക്കും.
തൈക്കാട്ടെ ഗാന്ധിസ്മാരക നിധിയിൽ ഒരുക്കുന്ന വിദ്യാമണ്ഡപത്തിലാണ് ചടങ്ങുകൾ. കെ.മുരളീധരൻ, ഡോ.എൻ.രാധാകൃഷ്ണൻ,സദാശിവൻ പൂവത്തൂർ,പിന്നണി ഗായകൻ പട്ടംസനിത്ത്,ഗിരിജ സുരേന്ദ്രൻ തുടങ്ങിയവർ ഗുരുക്കന്മാരായി എത്തുന്നു. വിദ്യാരംഭത്തിനും കലാപഠനാരംഭത്തിനും പങ്കെടുക്കാൻ താത്പര്യമുള്ളവർ 9895032521, 9447454231, 9847569029 എന്ന നമ്പറുകളിലോ തൈക്കാടുള്ള ഗാന്ധിസ്മാരകനിധിയിലോ salabhamela@gmail.com എന്ന മെയിലിലോ രജിസ്റ്റർ ചെയ്യണമെന്ന് ദേശീയബാലതരംഗം ചെയർമാൻ അഡ്വ.ടി.ശരത്ചന്ദ്രപ്രസാദും പ്രസിഡന്റ് ആദിത്യസുരേഷും അറിയിച്ചു.