
തിരുവനന്തപുരം: തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനം ശ്രീകാര്യം ഹോളി ട്രിനിറ്റി ബാലഭവനിൽ ചമയം 2025 ഓണാഘോഷവും രക്തദാന ബോധവത്കരണ സന്ദേശവും നടത്തി.
തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഡോ.അരുണിമ രക്തദാന ബോധവത്കരണ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ഫാദർ ഗീവർഗീസ് പള്ളിവാതുക്കൽ,ജനറൽ സെക്രട്ടറി അഡ്വ.രോഹിത് ജോൺ,ട്രഷറർ സിനു വർഗീസ് മാത്യു, മണ്ഡലം പ്രസിഡന്റ് ഫാ.എബ്രഹാം അലക്സ് എന്നിവർ നേതൃത്വം നൽകി.