mookam

മുടപുരം : നവരാത്രിയോടനുബന്ധിച്ച് തയ്യാറാക്കിയ മൂകാംബികദേവി ഭക്തിഗാനാൽബം പ്രകാശനം ചെയ്തു. കൊല്ലൂർ മൂകാംബിക സരസ്വതിമണ്ഡപത്തിൽ ക്ഷേത്രതന്ത്രി പ്രശാന്ത് ഭട്ട് പ്രകാശനം നിർവഹിച്ചു. സീരിയൽ നടൻ പുഷ്പൻ.ഡി.ദാമോദരൻ,കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ആർ ആൻഡ് ആർ ഫ്രെയിംസിന്റെ ബാനറിൽ പുറത്തിറക്കുന്ന ആൽബത്തിന്റെ ഗാനരചന നിർവഹിച്ചത് രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം കേരളപുരം ശ്രീകുമാറുമാണ്. ആലാപനം: കെ.രാജേന്ദ്രൻ. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചത് അഖിലേഷ് രാധാകൃഷ്ണൻ.