
കിളിമാനൂർ: പോങ്ങനാട് ഗവ.ഹൈസ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിർമ്മിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രഥമാദ്ധ്യാപകൻ എസ്.ലിജു കുമാർ സ്വാഗതം പറഞ്ഞു.സ്കൂൾ ലോഗോയുടെ പ്രകാശനം എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ബൻഷാ ബഷീർ,കിളിമാനൂർ എ.ഇ.ഒ വി.എസ്.പ്രദീപ് കുമാർ,ബി.ആർ.സി ബി.പി.സി കെ.നവാസ്,സ്കൂൾ എസ്.എം.സി ചെയർമാൻ എ.പി.സന്തോഷ് ബാബു,അദ്ധ്യാപകരായ എ.നസില ബീവി,എസ്.എ.അസിം,എസ്.ശ്രീദേവി,സ്കൂൾ ലീഡർ എം.മഹിമ തുടങ്ങിയവർ പങ്കെടുത്തു.