
കിളിമാനൂർ:അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണ പരിപാടികളുടെ ഭാഗമായി കേരള അറബിക് മുൻഷീസ് അസോസിയേഷൻ(കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അറബിക് ക്വിസിന്റെ കിളിമാനൂർ ഉപജില്ലാതല മത്സരം കിളിമാനൂർ ഗവ.വി.വി.എൽ.പി.എസിൽ നടന്നു.സമാപന സമ്മേളനോദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.കെ.എ.എം.എ സബ് ജില്ലാ പ്രസിഡന്റ് യാസർ.എ അദ്ധ്യക്ഷത വഹിച്ചു.കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി മുനീർ.എ,കിളിമാനൂർ ഗവ.വി.വി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് പ്രീജ.കെ.എ,സബ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാ.എൻ, എ.അബ്ദുൽ കലാം,റിയാസുദ്ദീൻ.എ,ഡോ.എ.അനസ്,മുഹമ്മദ് ജലീൽ.പി.എം,സുമി സുന്ദരൻ,ത്വാഹിർ.എ.ജെസീന.എസ്,നിഷ മോൾ,ബുഷ്‌റ.എ എന്നിവർ സംസാരിച്ചു.നൈസ,ജസീന,റംല ബീവി ഷീന,നെസിയ ഹർഷ,അനീസ എന്നിവർ നേതൃത്വം നൽകി.