jwala

ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്തും ജില്ലാസൂത്രണ സമിതിയും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി നടത്തിയ ജ്വാല 2025 കവയത്രി എം.ആർ.ജയഗീത ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പാട്ടത്തിൽ ഗവൺമെന്റ് എൽ.പി.എസ് അദ്ധ്യാപിക ബി.ബീനയെ ആദരിച്ചു.സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷാനിഫ ബീഗം,,ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കവിതറാണി രഞ്ജിത്,പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല,ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.ഷീല, ജെ.ബിനി, ജുമൈലബീവി, ബിന്ദു ബാബു, ശ്രീലത.എസ്. ജയ,സി.ഡി.പി.ഒ സീമ,ഐ.സി.ഡി.എസ് ഷൈനി,തമ്പി,സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്,ജാഗ്രത സമിതി കോഓർഡിനേറ്റർ മോനിഷ തുടങ്ങിയവർ പങ്കെടുത്തു.